ഉല്ലാസ് ചെമ്പൻ സംവിധാനം ചെയ്യുന്ന ഡിസ്കോ എന്ന ചിത്രത്തിലെ ചെമ്പൻ വിനോദിന്റെ കഥാപാത്രമായ കോപ്പർ വിയുടെ പോസ്റ്റർ ടീം പുറത്തിറക്കി. സോഷ്യൽ മീഡിയയിൽ കോപ്പർ വി ട്രെൻഡായതോടെയാണ് പോസ്റ്റർ എത്തിയത്. അഞ്ചക്കള്ളകോക്കാന് ശേഷം ഒരുങ്ങുന്ന ചിത്രത്തിൽ ആന്റണി വർഗീസ് പെപ്പെ, അർജുൻ അശോകൻ, ലുക്മാൻ അവറൻ, ശ്രീനാഥ് ഭാസി, വിഷ്ണു ഉണ്ണി കൃഷ്ണൻ എന്നിവരും അഭിനയിക്കുന്നു. പക്കാ ആക്ഷൻ ഴോണറിലുള്ള ചിത്രത്തിന്റെ സംഗീതം മണികണ്ഠ അയ്യപ്പയും ഛായാഗ്രഹണം ആർമോയും നിർവഹിക്കുന്നു.
ഡിസ്കോ ചിത്രത്തിൽ ചെമ്പൻ വിനോദിന്റെ കോപ്പർ വി പോസ്റ്റർ പുറത്ത്
Source: Reporter Live