വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ടി-20യിൽ മൂന്ന് വിക്കറ്റുമായി തിളങ്ങിയ അർഷ്ദീപ് സിങ്ങിനെ പ്രശംസിച്ച് മുൻ താരം ആകാശ് ചോപ്ര. ജസ്പ്രീത് ബുംറയുടെ സാന്നിധ്യത്തിൽ അർഷ്ദീപിന്റെ പ്രകടനം വേണ്ടത്ര ശ്രദ്ധിക്കപ്പെടുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യ 14 റൺസിന് വിജയിച്ച മത്സരത്തിൽ അർഷ്ദീപ് പ്ലെയർ ഓഫ് ദ മാച്ചായി. പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിൽ.
ബുംറയുടെ സാന്നിധ്യം അർഷ്ദീപിന്റെ പ്രകടനം മറയ്ക്കുന്നു: ആകാശ് ചോപ്ര
Source: Dool News