സ്പാനിഷ് സെക്കൻഡ് ഡിവിഷൻ മത്സരത്തിനിടെ എതിർ ടീമിന്റെ ഗോൾകീപ്പറുമായി കൂട്ടിയിടിച്ച് കളിക്കളത്തിൽ വീണ ടെനറിഫെ ഫോർവേഡ് ജിസ്യൂസ് ഡി മിഗ്വേല്‍ (30) അന്തരിച്ചു. എഫ്സി അൻഡോറയ്ക്കെതിരായ മത്സരത്തിൽ ഗോൾകീപ്പർ ജിസ്യൂസ് ഒവോനോയുടെ കാൽമുട്ട് നെഞ്ചിൽ ആഞ്ഞിടിച്ചതിനെ തുടർന്ന് ഹൃദയസ്തംഭനമുണ്ടായി. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ മരിയയെയും ഒരു വയസുള്ള മകളെയും വിട്ടാണ് വിയോഗം.
കൂട്ടിയിടിയിൽ ഗുരുതര പരിക്കേറ്റ ഫുട്ബോൾ താരം ജിസ്യൂസ് ഡി മിഗ്വേല്‍ അന്തരിച്ചു
Source: Southlive Malayalam
Read the live feed on ZapIndies