ഞായറാഴ്ചവരെ വ്യാപകമഴ; മൂന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

ഞായറാഴ്ചവരെ വ്യാപകമഴ; മൂന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഞായറാഴ്ചവരെ വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് കോട്ടയം, ഇടുക്കി, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ലക്ഷദ്വീപ്, കർണാടക, തെക്കൻ തമിഴ്‌നാട് എന്നിവയ്ക്ക് മുകളിലായി മൂന്ന് ചക്രവാതച്ചുഴികൾ നിലനിൽക്കുന്നതിന്റെ സ്വാധീനത്തിലാണ് മഴ. ഒറ്റപ്പെട്ട ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രതാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.

Source: Zee Malayalam News

Read the live feed on ZapIndies