വെല്ലിങ്ടണിൽ മഴ മൂലം വൈകി ആരംഭിച്ച രണ്ടാം ഏകദിനം 47 ഓവറായി ചുരുക്കി. ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്കെതിരെ ന്യൂസിലൻഡ് പവർപ്ലേയ്ക്ക് മുൻപ് തന്നെ മൂന്ന് വിക്കറ്റ് നഷ്ടപ്പെടുത്തി. ആഖ്വിബ് നബി ടിം സീഫെർട്ടിനെയും വിൽ യങ്ങിനെയും പുറത്താക്കി; അൻഷുൽ കാംബോജി ഹെന്റി നിക്കോള്സിനെ മടക്കി. ഇരു ടീമുകളും മാറ്റമില്ലാതെയാണ് ഇറങ്ങിയത്.
മഴയിൽ വൈകിയ രണ്ടാം ഏകദിനത്തിൽ കിവീസ് തകർച്ചയിൽ
Source: Dool News