കണ്ണൂര്‍ വാരിയേഴ്സ് പരിശീലകന്‍ മാനുവല്‍ സാഞ്ചസ് ക്ലബ് വിട്ടു

കണ്ണൂര്‍ വാരിയേഴ്സ് പരിശീലകന്‍ മാനുവല്‍ സാഞ്ചസ് ക്ലബ് വിട്ടു

സൂപ്പര്‍ ലീഗ് കേരള ചാമ്പ്യന്മാരായ കണ്ണൂര്‍ വാരിയേഴ്സ് എഫ് സിയുടെ മുഖ്യപരിശീലകന്‍ മാനുവല്‍ സാഞ്ചസ് ക്ലബ് വിട്ടു. സ്പെയിനിലെ മൂന്നാം ഡിവിഷന്‍ ക്ലബായ കള്‍ച്ചറല്‍ വൈ ഡിപോര്‍ട്ടിവ ലിയോനെസയുടെ സഹപരിശീലകനായി ചുമതലയേറ്റതോടെയാണ് വിടവാങ്ങല്‍. രണ്ട് സീസണില്‍ ക്ലബിനെ സെമി ഫൈനലിലും കിരീടത്തിലും എത്തിച്ച സാഞ്ചസ് ഒരു എവേ മത്സരവും പരാജയപ്പെട്ടിട്ടില്ല. 'കണ്ണൂര്‍ എന്റെ രണ്ടാം വീടാണ്' എന്ന് അദ്ദേഹം വിഡിയോ സന്ദേശത്തില്‍ പറഞ്ഞു.

Source: Siraj Live

Read the live feed on ZapIndies