ഡൽഹിയിൽ കോക്രോച്ച് ജനതാപാർട്ടിയുടെ (സിജെപി) വിദ്യാർത്ഥി സമരത്തിന് ഐക്യദാർഢ്യവുമായി റാപ്പർ വേടന്റെ ആസാദി യാത്ര ഞായറാഴ്ച കൊച്ചിയിൽ നടക്കും. ഭരണഘടന കയ്യിലേന്തി വൈകിട്ട് മൂന്നിന് പനമ്പള്ളി നഗറിൽ നിന്ന് ആരംഭിക്കും. കഴിഞ്ഞ ദിവസം പൊലീസ് അനുമതിയില്ലാതെ പരിപാടി നടത്തിയെന്ന കേസ് വേടനും മാനേജരും ഉൾപ്പെടെ 99 പേർക്കെതിരെ എറണാകുളം ടൗൺ സൗത്ത് പൊലീസ് രജിസ്റ്റർ ചെയ്തിരുന്നു. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ കേസ് പിൻവലിക്കണമെന്നും പൊലീസ് നടപടിയെ വിമർശിച്ചും രംഗത്തെത്തി.
റാപ്പർ വേടന്റെ ആസാദി യാത്ര ഞായറാഴ്ച
Source: Siraj Live
Read the live feed on ZapIndies