പി കെ ശ്രീമതിക്കെതിരായ വ്യാജ വാർത്ത; പോലീസ് കേസെടുത്തു

പി കെ ശ്രീമതിക്കെതിരായ വ്യാജ വാർത്ത; പോലീസ് കേസെടുത്തു

കണ്ണൂർ റൂറൽ സൈബർ പോലീസ് പി കെ ശ്രീമതിക്കെതിരെ വ്യാജ വാർത്ത പ്രചരിപ്പിച്ച ജനം ടിവി, ജന്മഭൂമി, കർമ്മ ന്യൂസ് തുടങ്ങിയ ആറ് സംഘപരിവാർ മാധ്യമങ്ങൾക്കെതിരെ കേസെടുത്തു. മുൻ എംഎൽഎ പി കെ കൃഷ്ണന്റെ ഭാര്യയെന്ന പേരിൽ ശ്രീമതി ഫാമിലി പെൻഷൻ വാങ്ങിയെന്നായിരുന്നു വ്യാജ വാർത്ത. മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടർന്നാണ് നടപടി. സ്ത്രീത്വത്തെ അപമാനിക്കൽ ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

Source: Siraj Live

Read the live feed on ZapIndies