മൂവാറ്റുപുഴ പോത്താനിക്കാട് കെ എസ് ഇ ബി സെക്ഷൻ ഓഫീസിൽ ലക്ഷങ്ങളുടെ സംഘടിത തട്ടിപ്പ് കണ്ടെത്തി. ഉപഭോക്താക്കളിൽ നിന്ന് പണം വാങ്ങി കെ എസ് ഇ ബിയിൽ അടക്കാതിരിക്കുക, അനധികൃത കണക്ഷൻ നൽകുക എന്നീ ക്രമക്കേടുകളാണ് കണ്ടെത്തിയത്. ആഭ്യന്തര വിജിലൻസ് അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തായത്. അസിസ്റ്റന്റ് എൻജിനീയർ പി ജി ഗണേഷ് കുമാർ, സബ് എഞ്ചിനീയർ കെ വി ഗിരീഷ്, വർക്കർ കെ എം എൽദോ എന്നിവരെ സസ്പെൻഡ് ചെയ്തു.
കെ എസ് ഇ ബിയിൽ ലക്ഷങ്ങളുടെ തട്ടിപ്പ്; മൂന്ന് ജീവനക്കാർ സസ്പെൻഡ്
Source: Siraj Live
Read the live feed on ZapIndies