പി കെ ശ്രീമതിയുടെ പരാതിയിൽ കേസെടുത്ത് പൊലീസ്

പി കെ ശ്രീമതിയുടെ പരാതിയിൽ കേസെടുത്ത് പൊലീസ്

വ്യാജ വാർത്തയ്ക്കെതിരെ പി കെ ശ്രീമതി നൽകിയ പരാതിയിൽ കണ്ണൂർ റൂറൽ സൈബർ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. മുൻ എംഎൽഎയുടെ ഭാര്യയെന്ന നടിച്ച് പെൻഷൻ വാങ്ങുന്നുവെന്ന വ്യാജ ആരോപണമാണ് പരാതിയിലുള്ളത്. ജനം ടിവി, ജന്മഭൂമി, ഭാരത് ലൈവ്, കർമ്മ ന്യൂസ്, സുദിനം എന്നീ സ്ഥാപനങ്ങൾക്കെതിരെയാണ് കേസ്. മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ ആഭ്യന്തര മന്ത്രിയുടെ നിർദേശപ്രകാരമാണ് നടപടി.

Source: Reporter Live

Read the live feed on ZapIndies