കെഎസ്ഇബി അഴിമതി: മൂന്ന് ഉദ്യോഗസ്ഥർ സസ്പെൻഡ്

കെഎസ്ഇബി അഴിമതി: മൂന്ന് ഉദ്യോഗസ്ഥർ സസ്പെൻഡ്

എറണാകുളം പോത്താനിക്കാട് ഇലക്ട്രിക്കൽ സെക്ഷനിൽ ഗുരുതര അഴിമതി കണ്ടെത്തിയതിനെത്തുടർന്ന് അസിസ്റ്റന്റ് എൻജിനീയർ പി.ജി.ഗണേഷ് കുമാർ, സബ് എൻജിനീയർ കെ.വി.ഗിരീഷ്, ഇലക്ട്രിസിറ്റി വർക്കർ കെ.എം.എൽദോ എന്നിവരെ സസ്പെൻഡ് ചെയ്തു. വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഉപഭോക്താക്കളിൽ നിന്ന് ഈടാക്കിയ പണം ബോർഡിൽ അടയ്ക്കാതിരിക്കുക, നിയമവിരുദ്ധമായി കണക്ഷൻ നൽകുക തുടങ്ങിയ വീഴ്ചകളാണ് കണ്ടെത്തിയത്. കേസ് സംസ്ഥാന വിജിലൻസിന് കൈമാറിയേക്കും.

Source: Zee Malayalam News

Read the live feed on ZapIndies