നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയെ തുടർന്നുള്ള പ്രക്ഷോഭങ്ങൾക്കും വിദ്യാഭ്യാസ മന്ത്രിയുടെ രാജിക്കും പിന്നാലെ, പരീക്ഷാ സമ്പ്രദായത്തിൽ സമഗ്ര അഴിച്ചുപണി ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ ആറ് വിദഗ്ദ്ധരടങ്ങുന്ന ഉന്നതാധികാര ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചു. ഇൻഫോസിസ് സഹസ്ഥാപകനും യുഐഡിഎഐയുടെ മുൻ ചെയർമാനുമായ നന്ദൻ നിലേകനിയാണ് സമിതി തലവൻ. മുൻ ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥും മുൻ ഐബി തലവനും അംഗങ്ങളാണ്. നിലേകനി യുപിഎ കാലത്ത് ആധാർ പദ്ധതിയുടെ ബുദ്ധികേന്ദ്രമായിരുന്നു.
പരീക്ഷാ പരിഷ്കരണത്തിന് നന്ദൻ നിലേകനിയുടെ നേതൃത്വത്തിൽ ടാസ്‌ക് ഫോഴ്‌സ്
Source: Marunadan Malayali
Read the live feed on ZapIndies