കുറ്റിപ്പുറത്ത് ബസ് അപകടം; ഒരാൾ മരിച്ചു

കുറ്റിപ്പുറത്ത് ബസ് അപകടം; ഒരാൾ മരിച്ചു

കുറ്റിപ്പുറം ദേശീയപാതയിൽ സ്വകാര്യ ബസ് നിയന്ത്രണംവിട്ട് ഡിവൈഡറിലിടിച്ച് തലകീഴായി മറിഞ്ഞ് ഒരാൾ മരിക്കുകയും 26 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അമിതവേഗവും മഴയിൽ റോഡ് നനഞ്ഞതുമാണ് അപകടകാരണം. ബസ് രണ്ടായി പിളർന്നു. മരിച്ചത് കോഴിക്കോട് സ്വദേശി വൈഷ്ണവ് (31). ഡ്രൈവർ അടക്കം മൂന്ന് പേരുടെ നില ഗുരുതരം. കുറ്റിപ്പുറം പോലീസ് കേസെടുത്തു.

Source: Mangalam

Read the live feed on ZapIndies