കല്ലുചുമന്ന ഋഷികാന്തയ്ക്ക് കോമൺവെൽത്തിൽ വെള്ളി

കല്ലുചുമന്ന ഋഷികാന്തയ്ക്ക് കോമൺവെൽത്തിൽ വെള്ളി

കെട്ടിട നിർമാണത്തിന് കല്ലും സിമന്റും ചുമന്ന് 150 രൂപ സമ്പാദിച്ചിരുന്ന ഋഷികാന്ത സിങ് ഇപ്പോൾ കോമൺവെൽത്ത് ഗെയിംസിൽ ഭാരോദ്വഹനത്തിൽ വെള്ളി മെഡൽ നേടി. അച്ഛൻ ഡ്രൈവറായിരുന്ന ഇദ്ദേഹം 2017-ൽ ദേശീയ യൂത്ത് ചാമ്പ്യനായി. പിന്നീട് സ്പോൺസർമാർ പിൻവലിഞ്ഞതോടെ ഒരു വർഷക്കാലം നിർമാണത്തൊഴിലാളിയായി. സംസ്ഥാന ഭാരോദ്വഹന ഫെഡറേഷൻ സെക്രട്ടറിയുടെ സഹായത്തോടെ ഇംഫാലിലെ സെന്റർ ഓഫ് എക്സലൻസിൽ ചേർന്നതാണ് വഴിത്തിരിവ്.

Source: Reporter Live

Read the live feed on ZapIndies