അധ്യാപകരുടെ ലഹരി സംഘം; കൂടുതൽ പേർ പങ്കാളികളോ?

അധ്യാപകരുടെ ലഹരി സംഘം; കൂടുതൽ പേർ പങ്കാളികളോ?

കോഴിക്കോട് റൂറൽ ഡാൻസാഫും വടകര പോലീസും ചേർന്ന് ലഹരി കച്ചവടത്തിൽ ഏർപ്പെട്ട രണ്ട് അധ്യാപികമാരെ അറസ്റ്റ് ചെയ്തു. പേരാമ്പ്ര ബിആർസിയിലെ കായിക അധ്യാപിക കീർത്തനയും ചെറൂവാളൂർ ഓട്ടിസം സ്കൂളിലെ അധ്യാപിക കാവ്യയുമാണ് പിടിയിലായത്. ബാങ്ക് അക്കൗണ്ടുകൾ വഴി പണമിടപാട് നടത്തി, ലഹരി ഒളിപ്പിച്ച സ്ഥലത്തിന്റെ ലൊക്കേഷൻ ഉപഭോക്താക്കൾക്ക് നൽകുന്ന രീതിയിലായിരുന്നു പ്രവർത്തനം. സംഘത്തിൽ കൂടുതൽ അധ്യാപകരുണ്ടോ എന്ന സംശയത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. ഇരുവരെയും കസ്റ്റഡിയിൽ വാങ്ങാൻ ഇന്ന് കോടതിയെ സമീപിക്കും.

Source: Samayam Malayalam

Read the live feed on ZapIndies