വഞ്ചിയൂർ ചാമ്പക്കാട് സ്വദേശി വൈശാഖിന്റെ കൊലപാതകത്തിൽ മുഖ്യപ്രതിയും അയൽവാസിയുമായ പ്രദീപടക്കം നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. അതിർത്തി തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ ഡിസംബറിൽ വൈശാഖ് പ്രദീപിനെ വെട്ടിപ്പരിക്കേൽപ്പിച്ചിരുന്നു. ജാമ്യത്തിൽ പുറത്തിറങ്ങിയ വൈശാഖിനെ ഇന്നലെ ഉച്ചയ്ക്ക് വീടിന് മുന്നിൽവച്ച് പ്രദീപും സംഘവും വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പ്രതികൾ പുലയനാർ കോട്ടയ്ക്ക് സമീപത്തെ കാട്ടിൽ ഉപേക്ഷിച്ച കാർ കണ്ടെത്തിയതിനെ തുടർന്നാണ് പിടിയിലായത്.
വഞ്ചിയൂർ കൊല: മുഖ്യപ്രതിയടക്കം നാലുപേർ പിടിയിൽ
Source: Zee Malayalam News
Read the live feed on ZapIndies