വാട്സ്ആപ് ഗ്രൂപ്പ്: അസമിൽ മൂന്ന് യുവാക്കൾ അറസ്റ്റിൽ

വാട്സ്ആപ് ഗ്രൂപ്പ്: അസമിൽ മൂന്ന് യുവാക്കൾ അറസ്റ്റിൽ

രാജ്യവ്യാപകമായി നടന്ന സി.ജെ.പി പ്രതിഷേധത്തിന് പിന്തുണയറിയിച്ച് സമരം സംഘടിപ്പിക്കാൻ വാട്സ്ആപ് ഗ്രൂപ്പ് ഉണ്ടാക്കിയെന്നാരോപിച്ച് മൂന്ന് മുസ്ലിം യുവാക്കളെ അസം പൊലീസ് അറസ്റ്റ് ചെയ്തു. ലഖിംപൂർ ജില്ലയിലെ ലാലുക്ക സ്വദേശികളായ മൻസൂർ റഹ്മാൻ (23), അഷ്റഫുൽ ഇസ്ലാം (21), അബ്ദുൽ കാസിം (23) എന്നിവരാണ് അറസ്റ്റിലായത്. ഇവർ മുൻകൂട്ടി അനുമതി തേടി പൊലീസ് സ്റ്റേഷനിൽ പോയിരുന്നെങ്കിലും അനുമതി നിഷേധിച്ചിരുന്നു. സി.ജെ.പിയുടെ നിബന്ധന പ്രകാരം പ്രതിഷേധക്കാർക്കെതിരെ കേസെടുക്കരുതെന്ന് സർക്കാർ അംഗീകരിച്ചിരുന്ന സാഹചര്യത്തിലാണ് അറസ്റ്റ്.

Source: Dool News

Read the live feed on ZapIndies