നീറ്റ് പ്രതിഷേധത്തിനിടെ എ.കെ-47 വെടിവെപ്പ്; പൊലീസുകാരന് സസ്പെൻഷൻ

നീറ്റ് പ്രതിഷേധത്തിനിടെ എ.കെ-47 വെടിവെപ്പ്; പൊലീസുകാരന് സസ്പെൻഷൻ

ബിഹാറിലെ സിവ്വാൻ ജില്ലയിൽ നീറ്റ് ക്രമക്കേടിനെതിരായ വിദ്യാർഥി പ്രതിഷേധത്തിനിടെ ഒരു പൊലീസുകാരൻ എ.കെ-47 ഉപയോഗിച്ച് വെടിയുതിർത്തു. 15 വയസ്സുകാരൻ ആരിഫ് ഉൾപ്പെടെ മൂന്നുപേർക്ക് പരിക്കേറ്റു. വെടിവെപ്പിന്റെ വീഡിയോ വൈറലായതോടെ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യുകയും വകുപ്പുതല അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. ജൂലൈ 25-ന് 'ബിഹാർ ബന്ദി'ന്റെ ഭാഗമായുള്ള പ്രതിഷേധത്തിലായിരുന്നു സംഭവം.

Source: Marunadan Malayali

Read the live feed on ZapIndies