10, 20 രൂപ മൂല്യമുള്ള പോളിമർ ബാങ്ക് നോട്ടുകൾ പരീക്ഷണാടിസ്ഥാനത്തിൽ പുറത്തിറക്കാനുള്ള റിസർവ് ബാങ്കിന്റെ നിർദ്ദേശത്തിന് കേന്ദ്ര സർക്കാർ അംഗീകാരം നൽകി. ഓരോ മൂല്യത്തിലും 100 കോടി നോട്ടുകൾ ഫീൽഡ് ട്രയലിനായി അച്ചടിക്കും. നിലവിലെ കടലാസ് നോട്ടുകൾ പൂർണമായും മാറ്റാനുദ്ദേശിക്കുന്നില്ലെന്നും പോളിമർ നോട്ടുകൾക്ക് കൂടുതൽ ഈടും ആയുസ്സുമുണ്ടെന്നും ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി ലോക്സഭയിൽ അറിയിച്ചു.
10, 20 രൂപ പോളിമർ നോട്ടുകൾക്ക് കേന്ദ്ര അനുമതി
Source: Siraj Live
Read the live feed on ZapIndies