ഡൽഹി ജന്തർ മന്ദറിൽ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്കെതിരെ വിദ്വേഷ പരാമർശങ്ങൾ നടത്തിയ സംഘപരിവാർ പ്രചാരകൻ ടി.ജി. മോഹൻദാസിനെതിരെ അന്വേഷണത്തിന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉത്തരവിട്ടു. സൈബർ സെൽ ഐ.ജി. പി. പ്രകാശിന്റെ നേതൃത്വത്തിലാണ് അന്വേഷണം. എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറിയുടെ പരാതിയിലാണ് നടപടി. മോഹൻദാസ് വിദ്യാർത്ഥിനികളെ ലക്ഷ്യം വച്ച് അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്നും കർഫ്യൂ ഏർപ്പെടുത്തി വെടിവയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു.
ടി.ജി. മോഹൻദാസിനെതിരെ അന്വേഷണത്തിന് ഉത്തരവ്
Source: Dool News
Read the live feed on ZapIndies