ആലുവയില്‍ എട്ടാം ക്ലാസ് വിദ്യാർഥിനിയായ 12 വയസുകാരിയെ ശനിയാഴ്ച രാത്രി 8.30ന് കാണാതായി. കൂട്ടുകാരിയിൽ നിന്ന് പുസ്തകം വാങ്ങാനെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ കുട്ടി പിന്നീട് തിരിച്ചെത്തിയില്ല. അമ്മയുടെ മൊബൈൽ ഫോൺ കൈവശമുണ്ടായിരുന്ന കുട്ടിയെ ആരോ തട്ടിക്കൊണ്ടുപോയതാണെന്ന് കുടുംബം ആരോപിക്കുന്നു. ഫോൺ സിഗ്നൽ ആദ്യം കാസർകോട്, പിന്നീട് മംഗളൂരു, മുംബൈ എന്നിവിടങ്ങളിൽ ലഭിച്ചതായി പോലീസ് അറിയിച്ചു. അന്വേഷണം കേരളത്തിന് പുറത്തേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. കുട്ടിയുടെ കുടുംബം അന്വേഷണത്തിൽ തൃപ്തിയില്ലെന്നും കൂടുതൽ കാര്യക്ഷമമാക്കണമെന്നും ആവശ്യപ്പെട്ടു.
ആലുവയില്‍ 12കാരിയെ കാണാതായി; പോലീസ് അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് കുടുംബം
Source: Siraj Live
Read the live feed on ZapIndies