പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സെല്‍ഫി വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്തതില്‍ മെറ്റ മാപ്പ് പറഞ്ഞു. സാങ്കേതിക പിഴവ് മൂലം അബദ്ധത്തില്‍ നീക്കം ചെയ്തതാണെന്നും പുനസ്ഥാപിച്ചിട്ടുണ്ടെന്നും വിശദീകരിച്ചു. ജൂലൈ 23-ന് പങ്കുവെച്ച വീഡിയോ ജൂലൈ 28-ന് അല്‍പ സമയത്തേക്ക് ലഭ്യമല്ലാതായി. നിയമപരമായ അഭ്യര്‍ത്ഥനയുടെ അടിസ്ഥാനത്തില്‍ നിയന്ത്രിച്ചതായി സന്ദേശം കണ്ടെന്ന് ഉപയോക്താക്കള്‍. കേന്ദ്ര സര്‍ക്കാര്‍ മെറ്റ ഇന്ത്യ ഉദ്യോഗസ്ഥരെ വിശദീകരണത്തിനായി വിളിച്ചുവരുത്തിയേക്കും.
മോദി സെല്‍ഫി വീഡിയോ നീക്കം: മെറ്റ മാപ്പ് പറഞ്ഞു
Source: Dool News
Read the live feed on ZapIndies