ഒഎൻജിസി സിഎസ്ആർ ഫണ്ട്: സംഘപരിവാറിന് 668 കോടി

ഒഎൻജിസി സിഎസ്ആർ ഫണ്ട്: സംഘപരിവാറിന് 668 കോടി

ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ (ഒഎൻജിസി) കഴിഞ്ഞ പത്ത് വർഷത്തിനിടെ ആർഎസ്എസ് ബന്ധമുള്ള 20 സംഘടനകൾക്ക് കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി (സിഎസ്ആർ) ഫണ്ടിൽ നിന്ന് 668 കോടിയിലധികം രൂപ നൽകി. ന്യൂസ് മിനുട്ട്, ന്യൂസ് ലോൺട്രി എന്നിവയുടെ അന്വേഷണത്തിൽ ഇത് വെളിപ്പെട്ടു. 2013-2025 കാലയളവിൽ ഒഎൻജിസി മൊത്തം സിഎസ്ആർ ഫണ്ടിന്റെ 14.7 ശതമാനമാണിത്. കേന്ദ്രത്തിൽ എൻഡിഎ സർക്കാർ അധികാരത്തിൽ വന്ന ശേഷമാണ് ഈ വിതരണം വർധിച്ചത്. സുതാര്യത ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തി.

Source: Southlive Malayalam

Read the live feed on ZapIndies