കോഴിക്കോട്: കളിക്കുന്നതിനിടെ തോട്ടിൽ വീണ് അഞ്ചുവയസ്സുകാരി മരിച്ചു

കോഴിക്കോട്: കളിക്കുന്നതിനിടെ തോട്ടിൽ വീണ് അഞ്ചുവയസ്സുകാരി മരിച്ചു

കോഴിക്കോട് നരിക്കുനിയിൽ വീട്ടുവളപ്പിൽ കളിച്ചുകൊണ്ടിരിക്കെ തോട്ടിലേക്ക് വഴുതിവീണ് അഞ്ചുവയസ്സുകാരി ഹന ഫാത്തിമ മരിച്ചു. റഊഫ്-സബീന ദമ്പതികളുടെ മകളായ ഹന ഫാത്തിമയെ ഉടൻ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിച്ചു. മൂര്‍ഖൻകുണ്ട് നെടിയനാട് ജിഎംഎൽപി സ്കൂളിലെ എൽകെജി വിദ്യാർഥിനിയായിരുന്നു.

Source: Siraj Live

Read the live feed on ZapIndies