കോമൺവെൽത്ത് ഗെയിംസിൽ ശ്രീശങ്കറിന് വെള്ളി

കോമൺവെൽത്ത് ഗെയിംസിൽ ശ്രീശങ്കറിന് വെള്ളി

ഗ്ലാസ്ഗോ കോമൺവെൽത്ത് ഗെയിംസിൽ പുരുഷന്മാരുടെ ലോങ് ജംപിൽ ഇന്ത്യൻ താരം എം. ശ്രീശങ്കർ 8.09 മീറ്റർ ചാടി വെള്ളി മെഡൽ നേടി. ജമൈക്കയുടെ തജായ് ഗെയ്ൽ 8.15 മീറ്ററുമായി സ്വർണം നേടി. സ്കോട്ട്ലൻഡിന്റെ സ്റ്റീഫൻ മക്കൻസിക്ക് (8.08 മീറ്റർ) വെങ്കലം. മറ്റൊരു ഇന്ത്യൻ താരം ലോകേഷ് സത്യനാഥൻ 7.97 മീറ്ററുമായി അഞ്ചാം സ്ഥാനത്തെത്തി. 2022 ബർമിങ്ങാം ഗെയിംസിലും ശ്രീശങ്കർ വെള്ളി നേടിയിരുന്നു.

Source: Mangalam

Read the live feed on ZapIndies