മൊണാലിസ കൈമാറ്റ ഉത്തരവ്: പട്ടികജാതി കമ്മീഷന്റെ അധികാരത്തെ ചോദ്യം ചെയ്ത് ഹൈക്കോടതി

മൊണാലിസ കൈമാറ്റ ഉത്തരവ്: പട്ടികജാതി കമ്മീഷന്റെ അധികാരത്തെ ചോദ്യം ചെയ്ത് ഹൈക്കോടതി

കുംഭമേള വൈറൽ താരം മൊണാലിസ ഭോസ്ലെയെ മധ്യപ്രദേശ് പൊലീസിന് കൈമാറണമെന്ന ദേശീയ പട്ടികജാതി കമ്മീഷന്റെ ഉത്തരവിനെ കേരള ഹൈക്കോടതി വിമർശിച്ചു. ഉത്തരവിറക്കാൻ കമ്മീഷന് അധികാരമില്ലെന്നും അത് മൊണാലിസയുടെ ജീവിക്കാനുള്ള അവകാശത്തെ ബാധിക്കുന്നതാണെന്നും കോടതി നിരീക്ഷിച്ചു. കമ്മീഷൻ കോടതിയോ ട്രൈബ്യൂണലോ അല്ലെന്നും ശുപാർശകൾ നൽകാൻ മാത്രമേ അധികാരമുള്ളൂവെന്നും കോടതി പറഞ്ഞു. ഹൈക്കോടതി മൊണാലിസയ്ക്ക് പൊലീസ് സംരക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്.

Source: Reporter Live

Read the live feed on ZapIndies