കനത്ത മഴ; നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

കനത്ത മഴ; നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

കേരളത്തിൽ തുടരുന്ന കനത്ത മഴയുടെ പശ്ചാത്തലത്തിൽ എറണാകുളം, വയനാട്, കാസർകോട് ജില്ലകളിലെയും കോഴിക്കോട് ജില്ലയിലെ വടകര, താമരശ്ശേരി താലൂക്കുകളിലെയും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജൂലൈ 31 ബുധനാഴ്ച അവധി പ്രഖ്യാപിച്ചു. ഓറഞ്ച് ജാഗ്രത നിലനിൽക്കുന്ന സാഹചര്യത്തിലാണ് നടപടി. റസിഡൻഷ്യൽ സ്കൂളുകൾക്കും നേരത്തെ നിശ്ചയിച്ച പരീക്ഷകൾക്കും അവധി ബാധകമല്ല.

Source: Siraj Live

Read the live feed on ZapIndies