സ്വകാര്യ ആവശ്യത്തിന് സർക്കാർ ഹെലികോപ്റ്റർ ഉപയോഗിച്ച മുഖ്യമന്ത്രി വിഡി സതീശനെതിരെ വിമർശനം ശക്തമാകുന്നു. ന്യുമോണിയ ബാധിച്ച് എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഭാര്യാപിതാവിനെ കാണാനായി തിരുവനന്തപുരത്തുനിന്ന് ഹെലികോപ്റ്ററിൽ പോയതാണ് വിവാദം. പ്രതിപക്ഷ നേതാക്കളും മുൻമന്ത്രിമാരും സോഷ്യൽ മീഡിയയിലും രംഗത്തെത്തി. മുൻ പിണറായി സർക്കാർ വാടകയ്ക്കെടുത്ത അതേ ഹെലികോപ്റ്റർ ധൂർത്തെന്ന് ആരോപിച്ചയാളാണ് സതീശൻ. ആരോഗ്യമന്ത്രി കെ മുരളീധരൻ ഹെലികോപ്റ്റർ ഉപയോഗത്തെ ന്യായീകരിച്ചു.
ഭാര്യാപിതാവിനെ കാണാൻ ഹെലികോപ്റ്ററിൽ; വിഡി സതീശന് വിമർശനം
Source: OneIndia Malayalam
Read the live feed on ZapIndies