കുട്ടികളുടെയും കൗമാരക്കാരുടെയും ആരോഗ്യം സംരക്ഷിക്കുന്നതിനായി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ളിലും 50 മീറ്റർ ചുറ്റളവിലും ജങ്ക് ഫുഡിന്റെ വിൽപ്പന, വിതരണം, പരസ്യം, പ്രമോഷൻ എന്നിവ കർണാടക ഭക്ഷ്യസുരക്ഷാ വകുപ്പ് നിരോധിച്ചു. പഞ്ചസാര, കൊഴുപ്പ്, ഉപ്പ് എന്നിവ കൂടുതലുള്ള ഭക്ഷണങ്ങളാണ് വിലക്കിയത്. 2020-ലെ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പ്രകാരം ക്യാമ്പസുകളിൽ സമീകൃത ഭക്ഷണം ഉറപ്പാക്കാൻ സ്കൂൾ, കോളേജ് മാനേജ്മെന്റുകൾക്ക് നിർദേശം നൽകി. ലംഘനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും വകുപ്പ് അറിയിച്ചു.
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 50 മീറ്റർ ചുറ്റളവിൽ ജങ്ക് ഫുഡ് നിരോധിച്ച് കർണാടക
Source: Dool News
Read the live feed on ZapIndies