കൊച്ചിയിൽ കണ്ടെയ്നർ കപ്പലിന് നിയന്ത്രണം നഷ്ടമായി; വൻ അപകടം ഒഴിവായി

കൊച്ചിയിൽ കണ്ടെയ്നർ കപ്പലിന് നിയന്ത്രണം നഷ്ടമായി; വൻ അപകടം ഒഴിവായി

കൊച്ചി തീരത്തേക്ക് അടുക്കുന്നതിനിടെ എസ്.എസ്.എൽ മുംബൈ എന്ന കണ്ടെയ്നർ കപ്പലിന്റെ നിയന്ത്രണം നഷ്ടമായി. സൂറത്തിൽ നിന്നെത്തിയ കപ്പൽ അമിത വേഗതയിൽ കരയോടടുത്തപ്പോൾ ടഗ് ബോട്ട് ജീവനക്കാർ സമയോചിതമായി ഇടപെട്ട് കപ്പലിനെ സുരക്ഷിതമായി തിരിച്ചുവിട്ടു. നിയന്ത്രണം നഷ്ടപ്പെട്ടതിന്റെ കാരണം വ്യക്തമായിട്ടില്ല. തലനാരിഴയ്ക്കാണ് വൻ ദുരന്തം ഒഴിവായത്.

Source: Zee Malayalam News

Read the live feed on ZapIndies