ആലപ്പുഴയിൽ വാടകക്കാരനെന്ന വ്യാജേനെത്തി മുളകുപൊടിയെറിഞ്ഞ് 12 പവൻ കവർച്ച; പ്രതി പിടിയിൽ

ആലപ്പുഴയിൽ വാടകക്കാരനെന്ന വ്യാജേനെത്തി മുളകുപൊടിയെറിഞ്ഞ് 12 പവൻ കവർച്ച; പ്രതി പിടിയിൽ

ആലപ്പുഴയിൽ വാടകയ്ക്ക് വീടെടുക്കാനെന്ന വ്യാജേനെത്തിയ അക്രമി മുളകുപൊടിയെറിഞ്ഞ് പ്രായം ചെന്ന ദമ്പതിമാരെ മർദിച്ച് 12 പവൻ സ്വർണാഭരണങ്ങൾ കവർന്നു. കയർഫെഡ് മുൻ പർച്ചേസ് മാനേജർ കെ.ആർ. സുദർശൻ (70), ഭാര്യ രത്നകുമാരി (65) എന്നിവർക്ക് പരിക്കേറ്റു. മുകൾനില വാടകയ്ക്ക് നൽകാനുള്ള പരസ്യം കണ്ടെത്തിയ പ്രതി തിങ്കളാഴ്ച ഉച്ചയ്ക്കാണ് ആക്രമണം നടത്തിയത്. ആലപ്പുഴ സൗത്ത് പോലീസ് മണിക്കൂറുകൾക്കകം പ്രതിയെ പിടികൂടി.

Source: Mathrubhumi

Read the live feed on ZapIndies