മുഖ്യമന്ത്രി വി ഡി സതീശൻ ഇന്ന് പത്തനംതിട്ടയിലെ പ്രളയബാധിത മേഖലകൾ സന്ദർശിക്കും. റാന്നി, ആറന്മുള എന്നിവിടങ്ങളിലെത്തി ദുരന്തനിവാരണ പ്രവർത്തനങ്ങളും ക്യാമ്പുകളുടെ പ്രവർത്തനവും വിലയിരുത്തും. ജില്ലയിൽ 74 ദുരിതാശ്വാസ ക്യാമ്പുകളിൽ മൂവായിരത്തിലധികം പേർ കഴിയുന്നു. പമ്പ, അച്ചൻകോവിൽ, കക്കാട്ടാർ നദികളിൽ ജലനിരപ്പ് ഉയർന്ന നിലയിൽ തുടരുന്നു. ദുരന്തനിവാരണ ഏകോപനത്തിലെ വീഴ്ചയെന്ന വിമർശനത്തിനിടെയാണ് സന്ദർശനം.
മുഖ്യമന്ത്രി ഇന്ന് പത്തനംതിട്ടയിലെ പ്രളയബാധിത മേഖലകൾ സന്ദർശിക്കും
Source: Siraj Live
Read the live feed on ZapIndies