ഇസ്രയേലിലെ കെറ്റ്സിയോട്ട് ജയിലിന് ചുറ്റും നൈൽ മുതലകളെ കാവലിന് നിർത്താനുള്ള ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ-ഗ്വിറിന്റെ പദ്ധതിക്ക് ജറുസലേം ജില്ലാ കോടതി ഇടക്കാല വിലക്ക് ഏർപ്പെടുത്തി. മൃഗാവകാശ സംഘടനയായ ‘ലെറ്റ് ദി ആനിമൽസ് ലിവ്’ നൽകിയ ഹരജിയിലാണ് കോടതി ഇടപെടൽ. പദ്ധതി ക്രൂരതയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. നിയമതടസം ഒഴിവാക്കാൻ പരിസ്ഥിതി മന്ത്രി ഇഡിറ്റ് സിൽമാൻ മുതലകളെ ‘നിയന്ത്രിത വന്യമൃഗങ്ങൾ’ ആയി പുനർവിഭാഗീകരിച്ചിരുന്നു. ഓഗസ്റ്റ് 16നകം സർക്കാർ മറുപടി നൽകണം.
ഫലസ്തീൻ തടവുകാർക്ക് മുതലകളുടെ കാവൽ; ബെൻ-ഗ്വിറിന്റെ പദ്ധതിക്ക് കോടതി വിലക്ക്
Source: Dool News
Read the live feed on ZapIndies