പത്തനംതിട്ടയിൽ മൂഴിയാർ ഡാമിന് റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് 190 മീറ്ററിലെത്തി; 192.63 മീറ്ററായാൽ ഷട്ടറുകൾ ഉയർത്തി കക്കാട്ടാറിലേക്ക് വെള്ളം ഒഴുക്കും. പമ്പാ നദിയിലെ ജലനിരപ്പ് ഉയരുന്നതിനാൽ റാന്നി, കോഴഞ്ചേരി താലൂക്കുകളിൽ അതീവ ജാഗ്രതാ നിർദേശം. ജില്ലാ കലക്ടർ എ നിസാമുദ്ദീൻ നദീതീരവാസികൾക്ക് മുന്നറിയിപ്പ് നൽകി. മന്ത്രി പി സി വിഷ്ണുനാഥ് അടിയന്തര യോഗം വിളിച്ചു. 95 ദുരിതാശ്വാസ ക്യാമ്പുകളിൽ 3568 പേർ കഴിയുന്നു.
മൂഴിയാർ ഡാമിൽ റെഡ് അലേർട്ട്; ഷട്ടറുകൾ തുറന്നേക്കും
Source: Samayam Malayalam
Read the live feed on ZapIndies