ജൂബിലി മിഷൻ ആശുപത്രി നഴ്സുമാരുടെ സമരം ഒത്തുതീർപ്പായി

ജൂബിലി മിഷൻ ആശുപത്രി നഴ്സുമാരുടെ സമരം ഒത്തുതീർപ്പായി

തൃശ്ശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന സമരം ഒത്തുതീർപ്പായി. ലേബർ കമ്മീഷണർ ഡി. സുരേഷ് കുമാറിന്റെയും ജില്ലാ ലേബർ ഓഫീസർ സി. വിനോദ്കുമാറിന്റെയും മധ്യസ്ഥതയിലുള്ള ചർച്ചയിലാണ് ധാരണയായത്. സമരത്തിൽ പങ്കെടുത്തവർക്കെതിരെ പ്രതികാര നടപടിയുണ്ടാകില്ലെന്ന് മാനേജ്മെന്റ് ഉറപ്പുനൽകി. നഴ്സുമാരെ ഈ മാസം 30-നകം ഘട്ടംഘട്ടമായി തിരിച്ചെടുക്കും. ശമ്പളവർധനവടക്കമുള്ള തർക്കങ്ങൾ തുടർചർച്ചകളിലൂടെ പരിഹരിക്കും.

Source: Marunadan Malayali

Read the live feed on ZapIndies