ഫിഫ ഇസ്രഈലിനെ പിന്തുണയ്ക്കുന്നു; ഫലസ്തീൻ ഫുട്ബോൾ അസോസിയേഷൻ

ഫിഫ ഇസ്രഈലിനെ പിന്തുണയ്ക്കുന്നു; ഫലസ്തീൻ ഫുട്ബോൾ അസോസിയേഷൻ

ഗസയിൽ കായിക മേഖലയുമായി ബന്ധപ്പെട്ട് 1,013-ലധികം പേർ കൊല്ലപ്പെടുകയും അടിസ്ഥാന സൗകര്യങ്ങൾ തകരുകയും ചെയ്ത സാഹചര്യത്തിൽ, ഇസ്രഈലിനെതിരായ പരാതികളിൽ ഫിഫ നിശബ്ദത പാലിക്കുന്നത് ഇസ്രഈലിനുള്ള പിന്തുണയാണെന്ന് ഫലസ്തീൻ ഫുട്ബോൾ അസോസിയേഷൻ (PFA) ആരോപിച്ചു. ഫിഫയുടെ ദീർഘകാല മൗനം ഇസ്രഈൽ നടപടികൾക്കുള്ള നിശ്ശബ്ദ പിന്തുണയാണെന്ന് PFA കുറ്റപ്പെടുത്തി. തകർന്ന സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾ പുനർനിർമിക്കാൻ ഏകദേശം 70 ബില്യൺ ഡോളർ വേണമെന്ന് ഐക്യരാഷ്ട്രസഭ കണക്കാക്കുന്നു.

Source: Dool News

Read the live feed on ZapIndies