അൽ അഖ്സ പിടിച്ചെടുക്കാൻ ഇസ്രായേൽ നീക്കം; ജോർദാൻ മുന്നറിയിപ്പ്

അൽ അഖ്സ പിടിച്ചെടുക്കാൻ ഇസ്രായേൽ നീക്കം; ജോർദാൻ മുന്നറിയിപ്പ്

അൽ-അഖ്സ മസ്ജിദ് പിടിച്ചെടുക്കാനുള്ള ഇസ്രായേലിന്റെ നീക്കങ്ങൾ ഗുരുതര ഭീഷണിയാണെന്ന് ജോർദാൻ മുന്നറിയിപ്പ് നൽകി. തീവ്ര വലതുപക്ഷക്കാരുടെ കടന്നുകയറ്റം വർധിച്ച സാഹചര്യത്തിൽ അറബ്-ഇസ്ലാമിക് രാജ്യങ്ങളുടെ അടിയന്തര യോഗം വിളിച്ചു. ജൂലൈ 23-ന് ഇസ്രായേൽ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ ഗ്വിറിന്റെ നേതൃത്വത്തിൽ 2,000-ത്തിലധികം പേർ അവിടെ പ്രവേശിച്ചത് ചരിത്രത്തിലെ ഏറ്റവും വലിയ കരാർ ലംഘനമായി വിലയിരുത്തുന്നു. ഇത് മേഖലയിൽ വൻ മതസംഘർഷത്തിന് തിരികൊളുത്തുമെന്നും ജോർദാൻ വിദേശകാര്യ മന്ത്രി അയ്മാൻ സഫാദി മുന്നറിയിപ്പ് നൽകി.

Source: Marunadan Malayali

Read the live feed on ZapIndies