ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനുള്ള നയതന്ത്ര നീക്കങ്ങൾ ഊർജിതമാണെന്നും ഒമാനുമായുള്ള ചർച്ചകൾ ക്രിയാത്മകമായി പുരോഗമിക്കുകയാണെന്നും ഇറാൻ അറിയിച്ചു. കടലിടുക്കുമായി ബന്ധപ്പെട്ട ചർച്ചകളിൽ പുരോഗതിയുണ്ടെന്ന് യു.എസ്. സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും വ്യക്തമാക്കി. ഇന്നോ നാളെയോ ധാരണയിലെത്താനാകുമെന്ന് യു.എസ്. ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റും സൂചിപ്പിച്ചു. അതേസമയം, യമൻ തീരത്ത് ഇന്ത്യൻ വാണിജ്യ കപ്പലിനു നേരെയുണ്ടായ ആക്രമണത്തിൽ 14 ജീവനക്കാരെയും രക്ഷപ്പെടുത്തി.
ഹോർമുസ് വീണ്ടും തുറക്കാൻ ഇറാൻ-ഒമാൻ ചർച്ച പുരോഗമിക്കുന്നു
Source: Siraj Live
Read the live feed on ZapIndies