ഗുരുവായൂരിൽ വെർച്വൽ ക്യൂ ദർശനം ഇന്ന് മുതൽ

ഗുരുവായൂരിൽ വെർച്വൽ ക്യൂ ദർശനം ഇന്ന് മുതൽ

ഗുരുവായൂർ ക്ഷേത്രത്തിൽ വെർച്വൽ ക്യൂ ദർശനം ഇന്ന് മുതൽ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ചു. രാവിലെ 7 മുതൽ 8 വരെയാണ് ആദ്യഘട്ടം. ഓൺലൈനിൽ ബുക്ക് ചെയ്ത രസീതുമായി അര മണിക്കൂർ മുൻപ് എത്തണം. മണിക്കൂറിൽ 300 ഭക്തർക്കാണ് ആദ്യഘട്ടത്തിൽ അവസരം. ചൊവ്വ, വ്യാഴം ദിവസങ്ങളിൽ മാത്രം. ദീർഘനേരം ക്യൂവിൽ കാത്തുനിൽക്കേണ്ട പ്രതിസന്ധി ഒഴിവാക്കുകയാണ് ലക്ഷ്യം. വിജയകരമായാൽ എല്ലാ ദിവസവും വെർച്വൽ ക്യൂ ഏർപ്പെടുത്തും.

Source: Zee Malayalam News

Read the live feed on ZapIndies