മുഖ്യമന്ത്രി ആറന്മുളയിലേക്ക്; റാന്നി ഉൾപ്പെടെ ദുരന്തമേഖലകൾ സന്ദർശിക്കും

മുഖ്യമന്ത്രി ആറന്മുളയിലേക്ക്; റാന്നി ഉൾപ്പെടെ ദുരന്തമേഖലകൾ സന്ദർശിക്കും

മുഖ്യമന്ത്രി വിഡി സതീശൻ ഇന്ന് ഉച്ചയ്ക്ക് ശേഷം പത്തനംതിട്ട ജില്ലയിലെ പ്രളയബാധിത മേഖലകളായ ആറന്മുള, റാന്നി എന്നിവിടങ്ങൾ സന്ദർശിക്കും. ദുരന്തനിവാരണ പ്രവർത്തനങ്ങളും ക്യാമ്പുകളുടെ പ്രവർത്തനവും അദ്ദേഹം വിലയിരുത്തും. സംസ്ഥാനത്തെ വിവിധ ഭാഗങ്ങൾ വെള്ളത്തിനടിയിലായപ്പോൾ ഉദ്ഘാടനങ്ങളിലും സത്കാരങ്ങളിലും പങ്കെടുത്തതിന് മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനം ഉയർന്ന സാഹചര്യത്തിലാണ് സന്ദർശനം. ജില്ലയിൽ 74 ദുരിതാശ്വാസ ക്യാമ്പുകളിൽ മൂവായിരത്തിലധികം പേർ കഴിയുന്നുണ്ട്.

Source: Samayam Malayalam

Read the live feed on ZapIndies