ദുബായ് പോലീസ് 103 വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പൂട്ടിച്ചതായി അറിയിച്ചു. ഇതോടെ മുൻവർഷത്തെ അപേക്ഷിച്ച് സൈബർ-സാമ്പത്തിക കുറ്റകൃത്യങ്ങളിൽ കുറവുണ്ടായി. വ്യാജ വിസ, യാത്രാ പാക്കേജ്, ഇൻഷുറൻസ് തട്ടിപ്പുകൾക്കെതിരെയുള്ള നടപടികളുടെ ഭാഗമായാണിത്. ക്രിമിനൽ അഫയേഴ്സ് ഡെപ്യൂട്ടി കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ ഹരേബ് മുഹമ്മദ് അൽ ഷംസിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിലാണ് കണക്കുകൾ അവലോകനം ചെയ്തത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് കുറ്റകൃത്യങ്ങൾ മുൻകൂട്ടി കണ്ട് തടയാൻ സാധിക്കുന്നുണ്ടെന്നും പോലീസ് വ്യക്തമാക്കി.
ദുബായ് പോലീസ് 103 വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പൂട്ടിച്ചു
Source: Zee Malayalam News
Read the live feed on ZapIndies