കേരളത്തിലെ മഴക്കെടുതിയിൽ മരിച്ചവരുടെ ആശ്രിതർക്ക് എട്ട് ലക്ഷം രൂപ വീതം ധനസഹായം നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. കാലവർഷക്കെടുതിയിൽ സംസ്ഥാനത്ത് ഇതുവരെ 26 മരണങ്ങൾ രേഖപ്പെടുത്തി. 462 ക്യാമ്പുകളിൽ 27,048 പേർ കഴിയുന്നു. പൂർണമായി തകർന്ന വീടുകൾക്കുള്ള സഹായം ആറ് ലക്ഷമായും വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് 12 ലക്ഷമായും ഉയർത്തി. കൃഷിനാശത്തിന് 25 ശതമാനം നഷ്ടപരിഹാര വർധനവും പ്രഖ്യാപിച്ചു.
മഴക്കെടുതി: മരിച്ചവരുടെ കുടുംബങ്ങൾക്ക് 8 ലക്ഷം രൂപ ധനസഹായം
Source: Zee Malayalam News
Read the live feed on ZapIndies