റോയൽ എൻഫീൽഡിന്റെ പുതിയ ലിമിറ്റഡ് എഡിഷൻ മോഡലായ ഷോട്ട്ഗൺ 650 X റഫ് ക്രാഫ്റ്റ്സിന്റെ ഇന്ത്യയിലെ ഓൺലൈൻ ബുക്കിങ് ആരംഭിച്ച് മൂന്ന് മിനിറ്റിനുള്ളിൽ 100 യൂണിറ്റ് സ്റ്റോക്കും വിറ്റുതീർന്നു. തായ്വാനീസ് കസ്റ്റം മോട്ടോർസൈക്കിൾ നിർമ്മാതാക്കളായ റഫ് ക്രാഫ്റ്റ്സുമായി സഹകരിച്ച് നിർമ്മിച്ച ഈ പ്രീമിയം ബൈക്കിന് 5.75 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില. ഓരോ യൂണിറ്റിനും പ്രത്യേക നമ്പർ നൽകിയിട്ടുണ്ട്. ബുക്ക് ചെയ്തവർക്ക് വരും ആഴ്ചകളിൽ വാഹനം കൈമാറും.
ഷോട്ട്ഗൺ 650 X റഫ് ക്രാഫ്റ്റ്സ്: 3 മിനിറ്റിൽ 100 യൂണിറ്റ് വിറ്റുതീർന്നു
Source: Southlive Malayalam
Read the live feed on ZapIndies