ഹസീനയുടെ പ്രസംഗം അപമാനമെന്ന് ബംഗ്ലാദേശ്; ഇന്ത്യയ്ക്കെതിരെ രൂക്ഷ വിമർശനം

ഹസീനയുടെ പ്രസംഗം അപമാനമെന്ന് ബംഗ്ലാദേശ്; ഇന്ത്യയ്ക്കെതിരെ രൂക്ഷ വിമർശനം

മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ വെർച്വൽ പ്രസംഗം ബംഗ്ലാദേശ് സർക്കാരിന്റെ കടുത്ത പ്രതിഷേധത്തിന് ഇടയാക്കി. ശിക്ഷിക്കപ്പെട്ട ഒരു നേതാവിന് ബംഗ്ലാദേശിനെയും ജനങ്ങളെയും അധിക്ഷേപിക്കാൻ ഇന്ത്യ വേദിയൊരുക്കി നൽകിയെന്ന് ധാക്ക ആരോപിച്ചു. ഹസീനയുടെ മാധ്യമ ഇടപെടലിനെ വിദേശകാര്യ മന്ത്രാലയം അപലപിച്ചു. 2024 ഓഗസ്റ്റിൽ രാജ്യം വിട്ട ശേഷം ആദ്യമായാണ് അവർ പരസ്യപ്രതികരണം നടത്തിയത്. ഡിസംബറിൽ ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന് ഹസീന പറഞ്ഞു.

Source: Mangalam

Read the live feed on ZapIndies