കോക്റോച്ച് ജനത പാർട്ടിയുടെ തുടർ സമരപരിപാടികൾ ഇന്നറിയാം

കോക്റോച്ച് ജനത പാർട്ടിയുടെ തുടർ സമരപരിപാടികൾ ഇന്നറിയാം

കേന്ദ്രസർക്കാർ വാഗ്ദാനങ്ങൾ പാലിക്കാത്തതിൽ പ്രതിഷേധിച്ച് കോക്റോച്ച് ജനത പാർട്ടി (സിജെപി) തുടർ സമരപരിപാടികൾ പ്രഖ്യാപിക്കും. മഹാരാഷ്ട്രയിലെ ഛത്രപതി സാംബാജി നഗറിൽ സ്ഥാപകൻ അഭിജിത്ത് ദീപ്കെയുടെ വസതിയിൽ രണ്ടുദിവസമായി നടക്കുന്ന നേതൃയോഗം ഇന്ന് തീരുമാനങ്ങൾ അറിയിക്കും. ജീവനൊടുക്കിയ വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം ഉൾപ്പെടെയുള്ള ആവശ്യങ്ങൾ നടപ്പായില്ലെങ്കിൽ അടുത്ത ഘട്ട സമരം ഉണ്ടാകും. സിജെപി രാഷ്ട്രീയ പാർട്ടിയാകില്ലെന്നും സമ്മർദ ഗ്രൂപ്പായി തുടരുമെന്നും ദീപ്കെ വ്യക്തമാക്കി.

Source: Siraj Live

Read the live feed on ZapIndies