മഴക്കെടുതി: മരണം 28, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

മഴക്കെടുതി: മരണം 28, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

സംസ്ഥാനത്ത് കനത്ത മഴക്കെടുതിയിൽ രണ്ട് രക്ഷാപ്രവർത്തകർ ഉൾപ്പെടെ 28 പേർ മരിച്ചു. മൂന്ന് പേരെ കാണാതായിട്ടുണ്ട്. 58 വീടുകൾ പൂർണ്ണമായും 687 വീടുകൾ ഭാഗികമായും തകർന്നു. മഴയുടെ തീവ്രത കുറഞ്ഞെങ്കിലും മധ്യകേരളത്തിൽ വെള്ളക്കെട്ട് രൂക്ഷമായി തുടരുന്നു. അഞ്ഞൂറോളം ക്യാമ്പുകളിൽ 27,000-ത്തോളം പേർ കഴിയുന്നു. നാളെ ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. വെള്ളക്കെട്ട് ബാധിത പ്രദേശങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു.

Source: Zee Malayalam News

Read the live feed on ZapIndies