എം കെ മുനീറിന് കാബിനറ്റ് പദവിയുള്ള ചെയർമാൻ സ്ഥാനം നൽകും

എം കെ മുനീറിന് കാബിനറ്റ് പദവിയുള്ള ചെയർമാൻ സ്ഥാനം നൽകും

മുൻ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ എം കെ മുനീറിന് കാബിനറ്റ് പദവിയുള്ള ഭരണ പരിഷ്കാര കമ്മീഷൻ ചെയർമാൻ സ്ഥാനം നൽകാൻ ധാരണയായി. യു ഡി എഫ് ഉഭയകക്ഷി ചർച്ചകൾക്ക് ശേഷം സർക്കാർ ഇതുസംബന്ധിച്ച് തീരുമാനമെടുക്കും. ആരോഗ്യ പ്രശ്നങ്ങൾ കാരണം ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നില്ല. മാണി സി കാപ്പനും പി ജെ ജോസഫും കാബിനറ്റ് പദവി ആവശ്യപ്പെട്ടിട്ടുണ്ട്. അന്തിമ തീരുമാനം ഉഭയകക്ഷി ചർച്ചകൾക്ക് ശേഷം അടുത്ത യു ഡി എഫ് യോഗത്തിൽ പ്രഖ്യാപിക്കും.

Source: Siraj Live

Read the live feed on ZapIndies