മുൻ ഇന്ത്യൻ ഓപ്പണറും ക്രിക്കറ്റ് അനലിസ്റ്റുമായ ആകാശ് ചോപ്ര, ഐ.പി.എൽ 2027 മെഗാ ലേലത്തിന് മുന്നോടിയായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സും രാജസ്ഥാൻ റോയൽസും തമ്മിൽ വലിയ ട്രേഡിങ് നടന്നേക്കുമെന്ന് അഭിപ്രായപ്പെട്ടു. യശസ്വി ജെയ്സ്വാളിനെയും സാം കറനെയും സ്വന്തമാക്കാൻ കൊൽക്കത്തയ്ക്ക് താത്പര്യമുണ്ടാകുമെന്നും, അതിനായി വൈസ് ക്യാപ്റ്റൻ റിങ്കു സിങ്ങിനെ വിട്ടുനൽകാൻ അവർ തയ്യാറായേക്കുമെന്നും ചോപ്ര യൂട്യൂബ് ചാനലിൽ പറഞ്ഞു. ജെയ്സ്വാൾ കൊൽക്കത്തയ്ക്ക് ഓപ്പണറും ഭാവി ക്യാപ്റ്റനുമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
റിങ്കുവിനെ നൽകി ജെയ്സ്വാളിനെ കൊൽക്കത്തയിലെത്തിക്കണം: ആകാശ് ചോപ്ര
Source: Dool News
Read the live feed on ZapIndies