തിരുവനന്തപുരം ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലിൽ കഴിഞ്ഞ ദിവസം എത്തിയ പെൺകുഞ്ഞ് പദ്ധതിയിലെ ആയിരമത്തെ അതിഥിയായി. 2002-ൽ തുടങ്ങിയ പദ്ധതിയിൽ ഇതുവരെ ഉപേക്ഷിക്കപ്പെട്ട 1,000 കുഞ്ഞുങ്ങളിൽ 681 പേരും പെൺകുട്ടികളാണ്. ദാരിദ്ര്യമല്ല, 'സമൂഹം എന്ത് പറയും' എന്ന ഭയമാണ് കുഞ്ഞുങ്ങളെ ഉപേക്ഷിക്കാൻ പ്രേരിപ്പിക്കുന്നതെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഏറ്റവും കൂടുതൽ ഉപേക്ഷിക്കപ്പെട്ടത് തിരുവനന്തപുരത്ത് (667) ആണ്.
അമ്മത്തൊട്ടിലിൽ ആയിരം കുഞ്ഞുങ്ങൾ; പെൺശിശുക്കൾ 681
Source: Southlive Malayalam
Read the live feed on ZapIndies