മമ്മൂട്ടിയുടെ ജന്മദിനത്തിൽ 17 രാജ്യങ്ങളിൽ 40,000 പേർ രക്തദാനം നടത്തും

മമ്മൂട്ടിയുടെ ജന്മദിനത്തിൽ 17 രാജ്യങ്ങളിൽ 40,000 പേർ രക്തദാനം നടത്തും

മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയുടെ ജന്മദിനമായ സെപ്റ്റംബർ ഏഴിന് ലോകമെമ്പാടുമുള്ള ആരാധകർ വിപുലമായ രക്തദാന ക്യാമ്പുകൾ സംഘടിപ്പിക്കും. മമ്മൂട്ടി ഫാൻസ് അസോസിയേഷൻ ഇന്റർനാഷണലിന്റെ നേതൃത്വത്തിൽ 17 രാജ്യങ്ങളിലായി 40,000 പേർ രക്തദാനം നടത്തുകയാണ് ലക്ഷ്യം. കഴിഞ്ഞ വർഷം 25,000 പേർ പങ്കെടുത്തിരുന്നു. കേരളത്തിൽ അന്നദാനം, സാമൂഹ്യക്ഷേമ പ്രവർത്തനങ്ങൾ എന്നിവയും ആസൂത്രണം ചെയ്തിട്ടുണ്ട്.

Source: Zee Malayalam News

Read the live feed on ZapIndies